ജീവകാരുണ്യ പ്രവർത്തനങ്ങൾ
മില്ലേനിയം 2000
ബാങ്കിലെ വായ്പ്പ എടുക്കുന്ന ഒരംഗം ഒരു തവണമാത്രം 250/- രൂപാ അടച്ചാൽ അവരുടെ മരണാനന്തര കർമ്മങ്ങൾക്കു ബാങ്കിൽ നിന്നും നേരിട്ടു ആവകാശിക്കു 5000/- രൂപാ നൽകുന്നതാണ് .
കാരുണ്യ സ്പർശം
ഹാർട്ട്, കിഡ്നി, തലച്ചോർ, കരൾ, കാൻസർ എന്നീ രോഗങ്ങൾ ബാധിച്ച് അംഗങ്ങൾക്ക് പ്രത്യേക മാനദണ്ഡപ്രകാരം ഒരു പ്രാവശ്യം 10000 രൂപ നൽകുന്നു
ചികിത്സ സഹായം
കാരുണ്യസ്പർശം ചികിത്സാപദ്ധതിയിൽ ഉൾപ്പെടാത്ത രോഗങ്ങൾ ഉള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബാങ്ക് അംഗങ്ങൾക്ക് ചികിത്സാ സഹായം നൽകി വരുന്നു
റിസ്ക് ഫണ്ട് ആനുകൂല്യം
കേരള സഹകരണ നിയമം വകുപ്പ് 57 ഡി പ്രകാരം വായ്പ വിതരണം ചെയ്യുന്ന സർവീസ് സഹകരണ ബാങ്കുകൾ വായ്പ എടുക്കുന്ന എല്ലാ അംഗങ്ങളിൽ നിന്നും ഒരു നിശ്ചിത തുക ഈടാക്കി ബോർഡിൽ അടയ്ക്കുകയും ആറ് തവണയിൽ കൂടുതൽ കുടിശ്ശിക ഇല്ലാതിരുന്നാൽ വായ്പ കാലയളവിൽ വായ്പകാരന് മാരക രോഗങ്ങൾ പിടിപെട്ടാൽ [ഹാർട്ടറ്റാക്ക്, കിഡ്നി,ക്യാൻസർ, തലച്ചോർ ] സംബന്ധമായ രോഗങ്ങൾക്ക് ഒരു ലക്ഷം രൂപയും രോഗി മരിക്കുകയാണെങ്കിൽ രണ്ടു ലക്ഷം രൂപയും ആ കാലയളവിലെ പലിശയും ബാങ്ക് ഫണ്ടിൽ നിന്നും നൽകും
വിദ്യാഭ്യാസ ആനുകൂല്യം
ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ഒരു വാർഡിൽ നിന്നും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ എൽപി യുപി ഹൈസ്കൂൾ ലെവലിൽ ജനറൽ വിഭാഗത്തിലെ 3 കുട്ടികൾക്കും SC വിഭാഗത്തിലെ മൂന്ന് പേർക്കും ആകെ 6 കുട്ടികൾക്ക് ബാങ്കിൻ്റെ എട്ടു വാർഡുകളിലായി 48 വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി വരുന്നു