പ്രവർത്തനറിപ്പോർട്ട്

സുവർണ്ണജൂബിലി പ്രമാണിച്ച് 31.10.2011 ലെ കണക്കനുസരിച്ച് 13290 ‘ക്ലാസ്സ്‌ അംഗങ്ങളും 4872 ‘സിക്ലാസ്സ്‌ അംഗങ്ങളും ഉൾപ്പടെ 18162 അംഗങ്ങളും 10142925 രൂപ ഓഹരി മൂലധനവും 933809414 രൂപ നിക്ഷേപബാക്കിനിൽപ്പും 901706070 രൂപ വായ്പാബാക്കിനിൽപ്പുമുണ്ട്.

സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനമാസം തന്നെ ബാങ്കിന്റെ നിക്ഷേപം 100 കോടിയിലെത്തിക്കുവാൻ ലക്ഷ്യമിടുകയും ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവർത്തനംകൊണ്ട് 2011 നവംബർ മാസം എട്ടരക്കോടി രൂപാ സമാഹരിച്ചു കൊണ്ട് 101 കോടി ആക്കി ലക്ഷ്യം സാക്ഷാത്ക്കരിക്കുകയും ചെയ്തു. 2011 നവംബർ 30 ന് 1010942942 രൂപാ നിക്ഷേപവും 912160071 രൂപാ വായ്പാ ബാക്കി നിൽപ്പുമുണ്ട്.

1976 മുതൽ ആരംഭിച്ച നിക്ഷേപ സമാഹരണത്തിൽ എന്നും കരുനാഗപ്പള്ളി താലൂക്കിൽ ഒന്നാം സ്ഥാനവും പദ്ധതിവായ്പകളും ദുർബ്ബല വിഭാഗത്തിൽപ്പെട്ടവർക്ക് വായ്പകൾ നൽകുന്നതിലും കൊല്ലം ജില്ലയിൽ എന്നും പ്രഥമസ്ഥാനവുമുണ്ട്. ഏറ്റവുംനല്ല പ്രാഥമികസഹകരണ സംഘങ്ങൾക്ക് ദേശീയതലത്തിലേർപ്പെടുത്തിയിട്ടുള്ള അവാർഡ്‌ 2005 കരസ്ഥമാക്കി. പ്രാദേശികവാസികളുടെ സ്വപ്നങ്ങൾക്ക് സാമ്പത്തിക പിൻബലമേകി യാഥാർത്ഥ്യമാക്കുന്നതിൽ ബാങ്ക് എന്നും മുൻപന്തിയിൽ നിൽക്കുന്നു. നമ്മുടെ ബാങ്കിന് 3 ശാഖകളുണ്ട്. ബാങ്കിന്റെ മൂന്ന് ശാഖകൾക്കും സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ വേളയിൽത്തന്നെ ബ്രാഞ്ചിനുവേണ്ടി അതിമനോഹരമായ മന്ദിരം നിർമ്മിച്ച് പ്രവർത്തനമാരംഭിച്ചു. 100 ലധികം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച കോൺഫറൻസ്ഹാൾ ഇതിന്റെ പ്രത്യേകതകളിലൊന്നാണ്. മന്ദിരത്തിന് സുവർണ്ണ ജൂബിലി മന്ദിരം എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

ബാങ്കിന്റെ മറ്റ് ജനസേവനപ്രവർത്തനങ്ങൾ :

കാർഷികമേഖല :

സംഘത്തിന്റെ ആരംഭകാലത്ത് കൃഷിക്കാർക്കാവശ്യമുള്ള കാർഷികോപകരണങ്ങൾ , പവർട്ടില്ലർ , സ്പെയറുകൾ, പമ്പുസെറ്റുകൾ എന്നിവ കർഷകർക്ക് മിതമായ നിരക്കിൽ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. മണ്ഡരിബാധിച്ച തെങ്ങുകൾക്ക് മരുന്നു തളിക്കുന്നതിനു വേണ്ടി ബാങ്കിന്റെ സ്വന്തം ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് സ്പെയറുകൾ വാങ്ങി കേരവികസന സമിതികൾക്ക് സൗജന്യമായി വിതരണം നടത്തിയിട്ടുണ്ട്. കൃഷിഭവന്റെ ശുപാർശയനുസരിച്ച് കർഷകർക്കാവശ്യമായ എല്ലാ രാസവളങ്ങളും ജൈവവളങ്ങളും മിതമായ നിരക്കിൽ നൽകിയിട്ടുണ്ട്. കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കർഷകശ്രീ അവാർഡും നെൽകൃഷിയ്ക്ക് പലിശരഹിതവായ്പയും നൽകിയിട്ടുണ്ട്. കുലശേഖരപുരം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാർഷികവായ്പവിതരണം നടത്തിയിട്ടുള്ള സർവ്വീസ് സഹകരണബാങ്ക് എന്ന നിലയിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നു. ആദ്യകാലപ്രവർത്തനഘട്ടത്തിൽ മുട്ടക്കോഴികളെ വളർത്തുന്നതിന് വായ്പലഭ്യമാക്കുകയും മലമ്പുഴ കോഴിത്തീറ്റ വാങ്ങി കോഴിവളർത്തൽ കർഷകർക്ക് വിതരണം നടത്തിയിട്ടുണ്ട്. ബാങ്കിന് സമീപത്ത് പ്രവർത്തിക്കുന്ന മിൽമ സംഘങ്ങളുമായി ചേർന്ന് കറവമാടുകളെ വാങ്ങുന്നതിനും വായ്പ നൽകിവരുന്നു.

ചെറുകിടവ്യവസായ യൂണിറ്റുകൾ :

ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള സ്ത്രീശക്തി യൂണിറ്റുകൾക്ക് റെഡിമെയ്ഡ് യൂണിറ്റ്, പലഹാരനിർമ്മാണം, ബേക്കറി നടത്തിപ്പ്, തഴപ്പാനിർമ്മാണം, കൊപ്രാ സംസ്ക്കരണം, കയർപിരിയൂണിറ്റ്, കറവമാടു വളർത്തൽ യൂണിറ്റ് എന്നിവ തുടങ്ങുന്നതിനും വായ്പകൾ നൽകിവരുന്നു.

കൺസ്യൂമർ മേഖല :

സംഘത്തിന്റെ ആരംഭകാലത്ത് നിത്യോപയോഗ സാധനങ്ങൾ വിതരണം നടത്തുന്നതിനുവേണ്ടി സംഘം നേരിട്ട് കൊല്ലം ജില്ലാ മൊത്തവ്യാപാര സ്റ്റോറുമായി സഹകരിച്ച് സബ്ബ്സിഡി നിരക്കിലുള്ള മുണ്ടുകൾ നമ്മുടെ ബാങ്കുവഴി പ്രദേശവാസികൾക്ക് പരമാവധി വിതരണം നടത്തിയിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ നോട്ടുബുക്കുകൾ ബാങ്ക് സ്വന്തമായി നിർമ്മിച്ച് വിതരണം നടത്തിയിട്ടുണ്ട്. ബാങ്കിന്റെ ടെക്സ്റ്റയിൽസ് വിഭാഗത്തിൽ നിന്ന് എല്ലാവിധ തുണിത്തരങ്ങളും മിതമായ നിരക്കിൽ വിതരണം നടത്തിവരുന്നു. കുലശേഖരപുരം പഞ്ചായത്തിലെ അംഗൻവാടികൾക്ക് നമ്മുടെ കൺസ്യൂമർസ്റ്റോർ വഴിയാണ് പോഷകാഹാരസാധനങ്ങൾ വിതരണം ചെയ്തിരുന്നത്. പ്രദേശവാസികൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ വിതരണം നടത്തുന്നതിന് ബാങ്ക് താൽപ്പര്യമെടുത്ത് സിവിൽസപ്ലൈസിന്റെ മാവേലിസ്റ്റോർ അനുവദിപ്പിക്കുകയും ബാങ്കിന്റെ കെട്ടിടത്തിൽത്തന്നെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ മേഖല :

ആദിനാട് ഗവ: യൂ. പി . എസ്സിന്റെ ചുറ്റുമതിൽ നിർമ്മാണവും കുറുങ്ങപ്പള്ളി ഗവ: വെൽഫയർ എൽ. പി. എസ്സിന്റെ ഗേറ്റ് നിർമ്മാണവും ബാങ്കിന്റെ ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് നടത്തിയിട്ടുള്ളതാണ്. കൂടാതെ പ്രവർത്തനപരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും അംഗൻവാടികൾക്കും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും ഫർണ്ണീച്ചറുകളും വാങ്ങിക്കൊടുത്തിട്ടുണ്ട്. കുലശേഖരപുരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ വികസന പ്രവർത്തനത്തിന് തുക സംഭാവന ചെയ്തിട്ടുണ്ട്. എല്ലാ വർഷവും മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനവും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായവും നൽകിവരുന്നു. വായനാശീലം വളർത്തുവാൻ ബാങ്ക് സ്വന്തമായി ലൈബ്രറി നടത്തിവരുന്നു.

ആരോഗ്യ മേഖല :

കുലശേഖരപുരം പ്രൈമറി ഹെൽത്ത് ഹെൽത്ത് സെന്റർ ആരംഭിക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങുന്നതിന് സംഭാവന നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് ജനങ്ങളുടെ ഇടയിൽ ബോധവത്ക്കരണം നടത്തുന്നതിനാവശ്യമായ ചെലവുകൾ വർഷം തോറും നൽകുന്നുണ്ട്. കിഡ്നി സംബന്ധമായ ചികിത്സയ്ക്കും ഹൃദയസംബന്ധമായ ചികിത്സയ്ക്കും ക്യാൻസർരോഗ ചികിത്സയ്ക്കും ബാങ്കിന്റെ സ്വന്തം ഫണ്ടിൽ നിന്ന് ധന സഹായം നൽകുന്നുണ്ട്.

മറ്റ് സാമൂഹ്യ പ്രവർത്തനങ്ങൾ :

ആദിനാട് വില്ലേജ് ആഫീസ് സ്ഥിതി ചെയ്യുന്നത് നമ്മുടെ ബാങ്ക് സംഭാവനചെയ്ത വസ്തുവിലാണ്. മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു കൊണ്ടും രാഷ്ട്ര ശില്പി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്രു ഉദ്ഘോഷിച്ച ജനാധിപത്യവ്യവസ്ഥയുടെ ശ്രീകോവിലാണ്പ്രാഥമിക സഹകരണ സംഘങ്ങൾഎന്ന ആപ്തവാക്യം ഉൾകൊണ്ടും താഴെപ്പറയുന്ന പുതിയ പദ്ധതികൾ ബാങ്കിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ നടപ്പിലാക്കുകയാണ്.

  1. 10 ലക്ഷം രൂപാ സലയുള്ള ജി. ഡി. സി. എസ്. ആരംഭിക്കുന്നു.(പ്രതിമാസത്തവണ 20,000 രൂപാ. കാലാവധി 50 മാസം )
  2. നിക്ഷേപങ്ങൾക്ക് ഒരു ശതമാനം പലിശ വർദ്ധനവ്

(2011 നവംബർ 1 മുതൽ 30 വരെ )

  1. വായ്പാകുടിശ്ശിക തീർക്കുന്ന അംഗങ്ങൾക്ക് 1% പലിശയിളവ്

(2011 നവംബർ 1 മുതൽ 30 വരെ )

പ്രവർത്തനമികവിനുള്ള അന്തർദേശീയ അംഗീകാരമായ . എസ്. സർട്ടിഫിക്കറ്റ് ബാങ്കിന് ലഭിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ തലത്തിൽ ബാങ്കിനെക്കുറിച്ച് അറിയുന്നതിനുവേണ്ടി ബാങ്കിന്റെ വെബ്‌സൈറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. കോർ ബാങ്കിങ്ങ് , .റ്റി.എം സ്ഥാപിക്കൽ, മൊബൈൽ ബാങ്കിങ്ങ് എന്നിവയുടെ നടപടികൾ പുരോഗമിച്ചുവരുന്നു. കൊല്ലം ജില്ലയിലെ ഏറ്റവും നല്ല പ്രാഥമിക സഹകരണ ബാങ്കായി നബാർഡ് നമ്മുടെ ബാങ്കിനെ തിരഞ്ഞെടുത്തിട്ടുള്ളതും അതനുസരിച്ച് നബാർഡ് കാർഷികമേഖലയ്ക്കു വേണ്ടി നടപ്പിലാക്കുന്ന സ്കീം നമ്മുടെ ബാങ്കുവഴിയാണ് നടപ്പിലാക്കുന്നത് എന്ന വിവരവും എല്ലാ സഹകാരികളേയും സന്തോഷപൂർവ്വം അവസരത്തിൽ അറിയിക്കുകയാണ്. കുലശേഖരപുരത്തെ ആത്മീയ സംസ്കാരമുള്ള ജനതയുടെ കയ്യിൽ ബാങ്കിന്റെ നില എന്നും ഭദ്രമാണ്. കൂടുതൽ ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ട് നീങ്ങാം.

സ്വയം പര്യാപ്തതയുടെയും സേവനത്തിന്റെയും കളഗീതം മുഴക്കുന്ന ഒരു സുവിശേഷമാണ് സഹകരണം. സംഖ്യകൾ കൊണ്ടും കണക്കുകൾ കൊണ്ടും അളന്നുതിട്ടപ്പെടുത്താവുന്ന  ഒന്നല്ല സഹകരണത്തിന്റെ മേന്മയും പുരോഗതിയും

  കെ. രേണുജി

 വലിയതറയിൽ 

പ്രസിഡന്റ്