ചരിത്രം

1961-ൽ കുലശേഖരപുരം പഞ്ചായത്തിൽ പ്രവർത്തനരഹിതമായിക്കിടന്നിരുന്ന മുന്ന് പരസ്പരസഹായ സംഘങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് കുലശേഖരപുരം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ 995 രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിക്കുന്നത്. പൊതുവെ ദേശം മുഴുവൻ തിവ്രമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലമായിരുന്നു അത്. ഇന്ത്യൻ സാമ്പത്തികശാസ്‌ത്രത്തിന് മുഖവുര കൊടുക്കുമ്പോൾ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാർ ‘ഇന്ത്യൻ കർഷകൻ കടത്തിൽ ജനിക്കുകയും കടത്തിൽ മരിക്കുകയും അനന്തരാവകാശികൾക്ക് കടം വീതിച്ചുകൊടുക്കുകയും ചെയ്യുന്നു’ എന്ന് രേഖപ്പെടുത്തുന്ന ഒരു സാമ്പത്തിക ദുഃസ്ഥിതിയിലായിരുന്നു നാട്. കൃഷിയും അല്പം പാരമ്പര്യ വ്യവസായങ്ങളും കൊണ്ട് കഷ്ടിച്ച് ജീവിച്ചുപോന്നിരുന്നവർ. വരൾച്ചയും വെള്ളപ്പൊക്കവും പോലെയുള്ള ദുരന്തങ്ങളിൽ ഭീമമായ നഷ്ടം സഹിച്ചുകഴിയുന്ന കർഷകർ. ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങളോ സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങളോ ഇൻഷുറൻസ് പോലെ നഷ്ടങ്ങളെ അതിജീവനം ചെയ്യാനുള്ള മാർഗ്ഗങ്ങളോ ഒന്നുമില്ലാതെ കർഷകരും വ്യവസായികളും കൊള്ളപ്പലിശക്കാരുടെ കൈകളിൽ അകപ്പെട്ടിരുന്നകാലം. ഈ പരിതസ്ഥിതിയിലണ് മേൽ പ്രസ്താവിച്ച് പരസ്പര സഹായ സംഘങ്ങൾ രൂപപ്പെട്ടതെങ്കിലും അവയ്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അങ്ങന നിഷ്ക്രിയമയിക്കിടന്നിരുന്ന ആ മൂന്ന് ചെറിയ സ്വയംസഹായസംഘങ്ങളെ സംയോജിപ്പിച്ചുകൊണ്ട് കുലശേഖരപുരം സർവ്വീസ് സഹകരണസംഘം ക്ലിപ്തം നമ്പർ 995 രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു
ആദ്യകാലത്ത് ബാങ്കിൻ്റെ പ്രസിഡൻറ് പുത്തൻവീട്ടിൽ വീട്ടിൽ നാരായണപിള്ളയും ശമ്പളം ഇല്ലാത്ത സെക്രട്ടറി കളീക്കൽ വടക്കതിൽ
ശ്രീ വിശ്വനാഥനും ആയിരുന്നു. താഴെ തട്ടിൽ കിടന്ന ബാങ്ക് ശ്രീ വലിയതറയിൽ കുഞ്ഞിരാമൻ മുതലാളി തുടങ്ങി ശക്തരായ ബോർഡിൻ്റെ കീഴിൽ ബാങ്ക് വളരെ വേഗത്തിൽ പടി പടിയായി ശ്രീ കരിച്ചാലിൽ ഭാസ്കരൻ, ശ്രീ പറമ്പിൽ വാസുദേവൻ, ശ്രീ മുഹമ്മദ് മുസ്തഫ തുടങ്ങി നിലവിലെ പ്രസിഡൻറ് വലിയതറയിൽ ശ്രീ രേണുജി എന്നീ പ്രസിഡൻ്റ് മാരുടെയും സെക്രട്ടറി ശ്രീ ജോസഫ്, ശ്രീ കാവും കിഴക്കതിൽ റഷീദ് കുട്ടി, ശ്രീമതി ചക്കാലതറ ശാന്തകുമാരി, പനമൂട്ടിൽ ശ്രീനിവാസൻ പിള്ള , പെരുമന വീട്ടിൽ ശിവൻപിള്ള, ശ്രീമതി അമ്പഴ വേലിൽ നസീമ ബീവി എന്നിവരുടെയും പ്രവർത്തനഫലമായി ആയി സഹകരണ മേഖലയിലെ ഏറ്റവും ഉയർന്ന ക്ലാസ്-1 സൂപ്പർ ഗ്രേഡ് ബാങ്ക് ആയി , മൂന്നു ബ്രാഞ്ചുകളും ആയി വളർച്ച കൈവരിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ കാട്ടിൽകടവ് പുതിയകാവ് റോഡിൽ സംഘ പുര ജംഗ്ഷനിലാണ് ആണ് ബാങ്കിൻ്റെ ഹെഡ് ഓഫീസും ഈവനിംഗ് ശാഖയും. ന്യൂ ജനറേഷൻ ബാങ്കിൻ്റെ രീതിയിലുള്ള ഉള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ബാങ്കിൻ്റെ മറ്റൊരു ശാഖ കുറുങ്ങപള്ളി മഠത്തിൽ മുക്ക് ജംഗ്ഷനിലും മൂന്നാമത്തെ ശാഖ ദേശീയപാത 66 ന്റെ സൈഡിൽ വവ്വക്കാവ് ജംഗ്ഷനിലും പ്രവർത്തിച്ചുവരുന്ന ഒന്നും,രണ്ടും ശാഖകൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 31-3-2019ലെ കണക്കുപ്രകാരം14804 ‘A’ ക്ലാസ് അംഗങ്ങളും 10277 ‘B’ ക്ലാസ് അംഗങ്ങളുമായി ആകെ 25081 അംഗങ്ങളും 475.81 ലക്ഷം രൂപ ഓഹരി മൂലധനവും 275.99 കോടി രൂപ നിക്ഷേപവും 281 കോടി രൂപ ബാങ്കിൻ്റെ പ്രവർത്തന മൂലധനവും 199.32 കോടി രൂപ വായ്പ്പ ബാക്കി നിൽപ്പും 103 കോടി രൂപ ബാങ്കിൻ്റെ ജില്ലാ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപവും ഉണ്ട് . 54 നമ്പരുകളിലായി 1.76 ലക്ഷം രൂപയുടെ ജി.ഡി.എസ്സ് ബാങ്ക് നടത്തിവരുന്നു. തുടർച്ചയായി ബാങ്ക് ആഡിറ്റ് ക്ലാസിഫിക്കേഷൻ ക്ലാസ് – 1 സൂപ്പർ ഗ്രേഡിലുമാണ്. ആരംഭകാലം മുതൽ 59 വർഷങ്ങളായി ആയി ബാങ്ക് തുടർച്ചയായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത് . അംഗങ്ങൾക്ക് അവരുടെ ഓഹരി മൂലധനത്തിനു ലാഭവിഹിതം തുടർച്ചയായി നൽകിവരുന്നു. അംഗങ്ങൾക്കു വേണ്ടി വലിയ വില കുറവിൽ വളം, കീടനാശിനി, ജൗളി, നീതി മെഡിക്കൽ സ്റ്റോർ എന്നിവ പ്രവർത്തിക്കുന്നു.എല്ലാവർഷവും ബാങ്കിന്റെ വാർഷികപൊതുയോഗം ഓഡിറ്റ് സർട്ടിഫിക്കറ്റ് ചർച്ച ചെയ്യുകയും ലാഭവിഭജനം നടത്തുകയും ചെയ്യുന്നു. ബാങ്ക് സർക്കാരിലേക്ക് യാതൊരു വിധ കുടിശ്ശികയും അടയ്ക്കേണ്ടതില്ല.