വായ്പ്പ

ഓർഡിനറി വായ്പ്പ

36 മാസ കാലാവധിക്കു ചികിത്സ, വിവാഹം, മുൻ കടം തീർക്കാൻ, ഗൃഹോപകരണങ്ങൾ വാങ്ങാൻ പരമാവധി 5 ലക്ഷം രൂപ വരെ . 1 ലക്ഷം രൂപവരെ 11% പലിശ. 1 ലക്ഷത്തിനു മുകളില്‍ 12% പലിശ.

സ്വയം തൊഴിൽ പദ്ധതികൾ

ഒരംഗത്തിനു സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ. 60 മാസം കാലാവധി. പലിശ 11.50%.

ഹൗസിംഗ് വായ്പ്പ

ഒരംഗത്തിനു വസ്‍തു ജാമ്യത്തിലും വീടിന്റെ സ്കെച്ച് , പ്ലാൻ , എസ്റ്റിമേറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ 120 മാസ കാലാവധിക്കു 10 ലക്ഷം രൂപ. 10 ലക്ഷം രൂപവരെ 12% പലിശ.

OLHA

ഗൃഹോപകരണങ്ങൾ വാങ്ങാൻ വസ്തു ജാമ്യത്തിൽ 36 മാസ കാലാവധിക്ക് പരമാവധി ഒരംഗത്തിനു 5 ലക്ഷം രൂപ വരെ. പലിശ 12%.

മംഗല്യസൂത്ര

നിർദ്ധനരായ കുടുംബത്തിലെ അംഗങ്ങളുടെ വിവാഹാവശ്യത്തിന് 50,000.00 രൂപ 36 മാസ കാലാവധിക്ക് 4% പലിശ നിരക്കിൽ നൽകുന്നു.

മില്ലേനിയം 2000

ബാങ്കിലെ വായ്പ്പ എടുക്കുന്ന ഒരംഗം ഒരു തവണമാത്രം 250/- രൂപാ അടച്ചാൽ അവരുടെ മരണാനന്തര കർമ്മങ്ങൾക്കു ബാങ്കിൽ നിന്നും നേരിട്ടു ആവകാശിക്കു 5000/- രൂപാ നൽകുന്നതാണ് .

റിസ്ക്ക് ഫണ്ട്

ബാങ്കിൽ നിന്നും വായ്പ്പ എടുക്കുന്ന അംഗത്തിന് തുകയുടെ വലിപ്പം അനുസരിച്ച് പരമാവധി 525 ഒരുതവണ. സർക്കാരിന്റെ റിസ്ക്ക് ഫണ്ടിൽ അടച്ചാൽ ( നിർബന്ധമാണ് ) അംഗം മരിച്ചാൽ ( 70 വയസ്സിനു മുൻപ്പ് ) 1.75 ലക്ഷം രൂപയും അന്ന് വരെ അതിന്റെ പലിശയും സർക്കാരിൽ നിന്നും ലഭിക്കും. മാരക രോഗങ്ങൾ ഹൃദയശസ്ത്രക്രിയ, കിട്ണി, തലച്ചോർ സംബന്ധമായ രോഗങ്ങൾ, ഇങ്ങനെ ഉള്ളവർക്ക് 75000 രൂപായും രോഗം സ്ഥിതികരിച്ചതുവരെ ഉള്ള പലിശയും ലഭിക്കും.