നിക്ഷേപം
സേവിങ്സ് ബാങ്ക് അക്കൗണ്ട്
സാധാരണയായി എല്ലാ ഇടപാടുകാര്‍ക്കും വേണ്ടിയുള്ള ഒരു നിക്ഷേപമാണ് ഇത്. സീറോ ബാലന്‍സായും ഈ നിക്ഷേപം തുടങ്ങാവുന്നതാണ്. 5 ശതമാനം വരെ പലിശ ലഭിക്കും
കറണ്ട് അക്കൗണ്ട്
ഒരു ദിവസം തന്നെ പലതവണ ഇടപാടുകള്‍ നടത്തുവാന്‍ ഈ അക്കൗണ്ടില്‍ കൂടി കഴിയും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കച്ചവടക്കാർക്കും, വ്യവസായികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇതു വളരെ പ്രയോജനം ലഭിക്കുന്നതാണ്.
ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട്
വളരെ ആകര്‍ഷകമായ ഒരു നിക്ഷേപമാണ് ഇത്. ഒരു നിശ്ചിത കാലാവധിക്ക് നിക്ഷേപം നടത്തി മാന്യമായ പലിശ ലഭിക്കുന്ന ഒരു പദ്ധതിയാണ്. ഇപ്പോള്‍ നിലവില്‍ 5% മുതല്‍ 8.5% വരെ വാര്‍ഷിക പലിശ കാലാവധിക്ക് അനുസൃതമായി ലഭിക്കുന്നു. കൂടാതെ മുതിര്‍ന്ന പൗരന്മാര്ക്ക് ½ % കൂടുതല്‍ പലിശ ലഭിക്കുന്നു.
റെക്കറിംഗ് ഡിപ്പോസിറ്റ്
കൂടിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്കും, സ്ഥിരവരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും, സമ്പാദ്യം ശീലമാക്കിയവര്‍ക്കും ആശങ്കകളില്ലാതെ നിക്ഷേപിക്കാവുന്ന നിക്ഷേപപദ്ധതിയാണ് റെക്കറിംഗ് ഡിപ്പോസിറ്റ് (RD).
അനശ്വര പെൻഷൻ പദ്ധതി
100 ന്റെ ഗുണിതങ്ങളായിട്ടുള്ള ഒരു തുക തുടർച്ചയായി 94 മാസം നിക്ഷേപിച്ചാൽ 95-മത്തെ മാസം മുതൽ നിക്ഷേപിച്ച തുക എത്രയാണോ (1000 ) ആ തുക പെൻഷൻ ആയി മാസം വീട്ടിൽ കിട്ടും. നിക്ഷേപകൻ മരിച്ചാൽ നോമിനിക്കു ലഭിക്കും. മൊത്തം നിക്ഷേപ തുക പിൻവലിച്ചാൽ അന്നു മുതൽ പെൻഷൻ ലഭിക്കുന്നതല്ല.
ഐശ്വര്യനിധി നിക്ഷേപം
ഒരു നിശ്ചിത തുക 96 മാസത്തേക്കു നിക്ഷേപിച്ചാൽ കാലാവധികഴിഞ്ഞു മുതലും പലിശയുമായി തുകയുടെ ഇരട്ടി ലഭിക്കും. ( 1 ലക്ഷം നിക്ഷേപിച്ചാൽ 2 ലക്ഷം ലഭിക്കും )